എംഡി എം എ മയക്കുമരുന്നുമായി യുവാവിനെ കാസർഗോഡ് പോലീസ് പിടികൂടി

 കാസര്‍കോട്: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ നൗഫല്‍(36)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തി സമീപം വെച്ചാണ് എം.ഡി.എം.എയുമായി നൗഫലിനെ കാസര്‍കോട് പൊലീസ് പിടിച്ചത്. മതസ്പര്‍ദ്ദയുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതടക്കം നൗഫലിനെതിരെ കാസര്‍കോട്, വിദ്യാനഗര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഒരു കേസില്‍ വാറണ്ടുമുണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today