പ്രായപൂർത്തിയാകാതെ പെൺകുട്ടിയെ കമ്പ്യൂട്ടർ ലാബിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു

മേൽപറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ താൽക്കാലിക ചുമതലക്കാരനായ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസുകാരിയുടെ പരാതിയിലാണ് സ്ഥാപന മേധാവി ഗണേശനെതിരെ പോക്സോ നിയമപ്രകാരം മേൽപറമ്പ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 9 ന് ആണ് പരാതിക്കാസ് പദമായ സംഭവം. കമ്പ്യൂട്ടർ ലാബിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി വീട്ടിൽ വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ പരാതി അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസിൽ വിവരം കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി
أحدث أقدم
Kasaragod Today
Kasaragod Today