കാസർകോട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു

കാസര്‍കോട്: കാസർകോട്

ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു. മഞ്ചേശ്വരം താലൂക്കിലെ എണ്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന് അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എ കെ രമേന്ദ്രന്‍ അറിയിച്ചു.

വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. നേരിട്ടുള്ള സംസര്‍ഗ്ഗം വഴിയോ അല്ലാതെയോ ഈ രോഗം പകരാം. അതേസമയം മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ല. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ഉന്മൂലനം ചെയ്യണം. കൂടാതെ പന്നികളുടെ അറവോ, മാസം വില്‍പ്പനയോ, പന്നികളെ കൊണ്ടുപോകാനോ പാടില്ല. നശിപ്പിച്ച പന്നികളെ ശാസ്ത്രീയമായി സംസ്‌കരിക്കണം.

ഇന്ത്യയില്‍ 2020ല്‍ ജനുവരിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാമിലും അരുണാചലിലുമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

പ്രഭവ കേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി കശാപ്പ് ഇറച്ചിവില്‍പ്പന നിരോധിച്ചു


.

أحدث أقدم
Kasaragod Today
Kasaragod Today