മലയോര മേഖലയുടെ ഏറെ നാളത്തെ സ്വപ്നം പൂവണിയുന്നു,ചട്ടഞ്ചാൽ ബിട്ടിക്കൽ റോഡിലെ, മുനമ്പം പാലത്തിന് ബജറ്റിൽ 10കോടി

ചട്ടഞ്ചാൽ :മലയോര മേഖലയെ ചട്ടഞ്ചാലുമായി ബന്ധിപ്പിക്കുന്ന ബിട്ടിക്കല്‍ മുനമ്പം പാലം പണി ആരംഭിക്കുന്നഅതിനായി ബജറ്റിൽ10കോടി അനുവദിച്ചു 

 മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മഹാ ലക്ഷ്മി പുരം ക്ഷേത്രവും മുനമ്പം ജുമാ മസ്ജിദും പുഴയുടെ ഇരു കരകളിലായി സ്ഥിതി ചെയ്യുന്നതും മൂന്നോളാം പഞ്ചായത്തുകൾ അതിരുകൾ പങ്കിടുന്നതുമായ പ്രകൃതി രമണീയമായ പ്രദേശം കൂടിയാണ് മുനമ്പം രണ്ടും മൂന്നും കിലോ മീറ്റര്‍ ദൂരത്തുള്ളവര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ മുപ്പത് കിലോ മീറ്റര്‍ ചുറ്റി യാത്ര ചെയ്യേണ്ടി വരുന്നത് വൻ പ്രയാസം സൃഷ്ടിച്ചിരുന്നു,കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന മലയോര പ്രാദേശത്തുകാര്‍ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ദൂരം കാരണം വലിയൊരു സംഖ്യ തന്നെ വാഹന വാടക ഇനത്തിലും ചിലവാക്കേണ്ടി വരുന്നുണ്ടായിരുന്നു . പാലം വരുന്നതോടുകൂടി പെര്‍ലടുക്കം കുണ്ടംകുഴി ബന്തടുക്കം ഉള്‍പെടെയുള്ള മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാകും.


കാസർകോട് ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇവിടെ തൊട്ടടുത്ത് നിർമിച്ച ബാവിക്കര ഡാമും അടുത്തിടെ പ്രവര്‍ത്തന സജ്ജമായിരുന്നു,

ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്കായി പ്രത്യേക വികസന പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മൂന്ന് ജില്ലകളുടെയും വികസനത്തിനായാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്,
മൂന്ന് പാക്കേജുകള്‍ക്കും 75 കോടി രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.

രണ്ടാം കുട്ടനാട് പാക്കേജിനായുള്ള തുക 87 കോടിയില്‍ നിന്ന് 137 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തിനിടയിലും കാര്‍ഷികമേഖലയ്ക്കായി വിവിധ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റബ്ബര്‍ വിലയിടിവ് തടയുന്നതിനായി 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കാര്‍ഷിക മേഖലയ്ക്കായി 971. 71 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 156. 30 കോടി കേന്ദ്ര സഹായമായി ലഭിക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. വിള പരിപാലന മേഖലയ്ക്കായി 732. 46 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
أحدث أقدم
Kasaragod Today
Kasaragod Today