ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉദുമ: തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. തേപ്പ് തൊഴിലാളി ഉദുമ വലിയ വളപ്പിലെ വിനോദാ (38) ണ് മരിച്ചത്. തിങ്കള്‍ രാത്രി പാലക്കുന്ന് ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള കാഴ്ച നോക്കാന്‍ പോയതായിരുന്നു. ഉദുമ സ്വകാര്യാസ്പത്രിക്ക് സമീപമാണ് അപകടം.
പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് ബുധനാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ബാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദങ്ങള്‍: ബാബു, ബിന്ദു
أحدث أقدم
Kasaragod Today
Kasaragod Today