ചായ തിളപ്പിക്കുന്നതിനിടെ അടുപ്പില്‍ നിന്ന്‌ തീ പടര്‍ന്ന്‌ പതിനൊന്നുകാരിക്ക്‌ ഗുരുതരമായി പൊള്ളലേറ്റു

കാഞ്ഞങ്ങാട്‌: ചായ തിളപ്പിക്കുന്നതിനിടെ അടുപ്പില്‍ നിന്ന്‌ തീ പടര്‍ന്ന്‌ പതിനൊന്നുകാരിക്ക്‌ ഗുരുതരമായി പൊള്ളലേറ്റു. പരപ്പ പള്ളത്തുമലയിലെ ജേക്കബിന്റെ മകള്‍ ജില്‍സക്കാണ്‌ പൊള്ളലേറ്റത്‌. ഇന്നലെ വൈകിട്ട്‌ ആറുമണിയോടെയാണ്‌ സംഭവം. വീട്ടിലെ അടുക്കളയില്‍ ചായ തിളപ്പിക്കുന്നതിനിടെ ജില്‍സയുടെ വസ്ര്രത്തിലേക്ക്‌ അ
ടുപ്പില്‍ നിന്നും തീ പടരുകയായിരുന്നു. വീട്ടുകാര്‍ തീകെടുത്തിയ കൂട്ടിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്ഫ്രതിയിലേക്ക്‌ കൊണ്ടുപോയി. അവിടെ നിന്ന്‌ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റിയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പി
ച്ചു. പരപ്പ സ്കൂളിലെ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ ജില്‍സ.
أحدث أقدم
Kasaragod Today
Kasaragod Today