തനിച്ചുതാമസിക്കുന്ന വൃദ്ധദമ്പതികളില്‍നിന്നും ഉയര്‍ന്നപലിശ വാഗ്ദാനം ചെയ്ത്‌ 15 ലക്ഷം രൂപതട്ടിയെടുത്തതായി കേസ്‌

നീലേശ്വരം: തനിച്ചുതാമസിക്കുന്ന വൃദ്ധദമ്പതികളില്‍
നിന്നും ഉയര്‍ന്നപലിശ വാഗ്ദാനം ചെയ്ത്‌ 15 ലക്ഷം രൂപ
തട്ടിയെടുത്തതായി കേസ്‌.

കരിന്തളം കാലിച്ചാമരം പള്ളൂപ്പാറയിലെ ഈത്തപ്പാറയ്ക്കല്‍
ഹൌസില്‍ യു.ജെ.ആന്റണിയും (69) ഭാര്യയുമാണ്‌ തട്ടിപ്പിനി
രയായത്‌. ഇതുസംബന്ധിച്ച്‌ അര്‍ബന്‍നിധി മാനേജര്‍മാരായ
ഭീമനടി അറയ്ക്കല്‍ ടോമിയുടെ മകന്‍ ആര്‍.കെ.ടിന്റോ, ജീന,
ച്രന്ദന്‍, ജീവനക്കാരനായ ഷൈജു എന്നിവര്‍ക്കെതിരെ നീലേ
ശ്വരം പോലീസ്‌ കേസെടുത്തു. മക്കളെല്ലാം വിദേശത്തായ
ആന്റണിയും ഭാര്യയും വീട്ടില്‍ തനിച്ചാണ്‌ താമസം. കണ്ണൂര്‍
അര്‍ബന്‍നിധി ലിമിറ്റഡിന്റെ മാനേജരായ ടിന്റോ ആന്റണി
യുടെ സഹോദരി പുര്രനാണ്‌. ടിന്റോയുടെ പ്രേരണയിലാണ്‌
ആന്റണി ആദ്യം പത്ത്‌ ലക്ഷം രൂപ നിക്ഷേപിച്ചത്‌. ഒരുവര്‍ഷ
ക്കാലം കൃത്യമായി ഇവര്‍ക്ക്‌ പലിശയും നല്‍കിയിരുന്നു.
ഇതിന്‌ പിന്നാലെയാണ്‌ ഭാര്യ 5 ലക്ഷം രൂപ കൂടി നിക്ഷേപി
ച്ചത്‌. എന്നാല്‍ പിന്നീട്‌ ഇവര്‍ക്ക്‌ പലിശ ലഭിക്കാതെയായി.
മാനേജരായ സഹോദരി പുരതനായ ടിന്റോവിനോട്‌ ഉള്‍പ്പെടെ
ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നുവത്രെ.
തുടര്‍ന്നാണ്‌ ആന്റണി നീലേശ്വരം പോലീസില്‍ പരാതി
നല്‍കിയത്‌. 2021 ഒക്ടോബര്‍ ! നാണ്‌ ആന്റണി പണം നിക്ഷേ
പിച്ചത്‌.
أحدث أقدم
Kasaragod Today
Kasaragod Today