ഖത്തറിൽ ബിൽഡിങ് തകർന്ന സംഭവത്തിൽ കാസർകോട് സ്വദേശി ഉൾപ്പടെ മൂന്ന് മലയാളികൾ മരണപ്പെട്ടു

ബുധനാഴ്ച നടന്ന അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ഖത്തറിൽ ബിൽഡിങ് തകർന്ന സംഭവത്തിൽ കാസർകോട് സ്വദേശി ഉൾപ്പടെ മൂന്ന് മലയാളികളാണ് മരണപ്പെട്ടത്,
 പുലിക്കൂർ സ്വദേശി അഷ്റഫ് ആണ് മരിച്ച കാസർകോട് സ്വദേശി. 

കഴിഞ്ഞ ദിവസം ഖത്തറിൽ 
6 നില ബിൽഡിങ് തകർന്നു വീണ് അതിൽ മുന്ന് ദിവസത്തോളം അകപ്പെട്ട അഷ്റഫ് ആണ് മരണപ്പെട്ടത്,


മലപ്പുറം നിലമ്ബൂര്‍ സ്വദേശി ഫൈസല്‍ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കല്‍കോര്‍പറേഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ബില്‍ശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസല്‍, റൈസ എന്നിവര്‍ മക്കളാണ്.

ബുധനാഴ്ച രാവിലെ കെട്ടിടം തകര്‍ന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും അഷ്‌റനെയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ഒടുവിലാണ്, കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഗായകനും ചിത്രകാരനുമായ ഫൈസല്‍ ദോഹയിലെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. ദീര്‍ഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വര്‍ഷം മുമ്ബാണ് ഖത്തറിലെത്തിയത്. പാറപ്പുറവന്‍ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. വിദ്യാര്‍ഥികളായ റന , നദ, മുഹമ്മദ് ഫെബിന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

അതേസമയം, ബുധനാഴ്ച മുതല്‍ കാണാതായ കാസര്‍കോട് കാസര്‍കോട് പുളിക്കൂര്‍ സ്വദേശി അഷ്‌റഫിന്റെ മരണം ഇന്ന് വൈകുന്നേരത്തോടെയാണ് സ്ഥിരീകരിച്ചത് 

ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അല്‍ മന്‍സൂറയിലെ ബിന്‍ ദിര്‍ഹമില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടന്‍ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ചയോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതര്‍ സുരക്ഷിതമായി മാറ്റിയിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today