യുവാവ് തൂങ്ങി മരിച്ച നിലയില്‍, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കുറ്റിക്കോല്‍: യുവ കരാറുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തിങ്കാല്‍ കുണ്ടംപാറയിലെ കെ. സനീഷ് കുമാറാ(37)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ സനീഷ് രാത്രി വൈകിയിട്ടും തിരിച്ചു വരാത്തതിനാല്‍ അന്വേഷിക്കുന്നതിനിടയില്‍ റബ്ബര്‍ തോട്ടത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സനീഷിന്റെ ഡയറിയില്‍ ആത്മഹത്യ ചെയ്യുന്ന സൂചനയുള്ള കുറിപ്പ് കണ്ടെത്തിയിരുന്നു. ഗവ.സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. ആത്മഹത്യകാരണം വ്യക്തമല്ല. ടി. ശ്രീധരന്‍ നായരുടെയും കെ. ശാരദയുടെയും മകനാണ്. സഹോദരങ്ങള്‍: പുഷ്പാവതി (ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്), സിനോജ് കുമാര്‍ (എഞ്ചിനീയറിംഗ് വര്‍ക്‌സ് കുറ്റിക്കോല്‍).
أحدث أقدم
Kasaragod Today
Kasaragod Today