ടൈല്‍സ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ തൊഴിലാളി മരിച്ചു

വിദ്യാനഗര്‍: ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയില്‍ നിന്ന് ടൈല്‍സ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് തൊഴിലാളി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പയിലെ രൂപേഷ് (42) ആണ് മരിച്ചത്. മാര്‍ച്ച് 30ന് രാവിലെ 9 മണിയോടെ ചെങ്കള കെ.കെ. പുറത്ത് ക്വാര്‍ട്ടേഴ്‌സിലെ ടൈല്‍സ് ജോലിക്കിടെയാണ് ഒന്നാം നിലയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍ വഴുതി വീണത്. ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
أحدث أقدم
Kasaragod Today
Kasaragod Today