ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ രണ്ടരപവൻ്റെ മാല കവർന്നു

വിദ്യാനഗർ: ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ രണ്ടരപവൻ്റെ മാല കവർന്നു. കാസറഗോഡ് ബേഡകം കുണ്ടംകുഴി സ്വദേശിനി കെ.പ്രീത (40)യുടെ മാലയാണ് കവർന്നത് .ഇന്നലെ ഉച്ചക്ക് കാസറഗോഡ് കലക്ട്രേറ്റ് ബസ് സ്റ്റോപ്പിന് സമീപം ബസ് കാത്തു നിൽക്കുന്നതിനിടെയാണ് കഴുത്തിലണിഞ്ഞ രണ്ടര പവൻ്റെ മാല പൊട്ടിച്ച് അജ്ഞാതൻ ഓടി രക്ഷപ്പെട്ടത് തുടർന്ന് യുവതി വിദ്യാനഗർ പോലീസിൽ പരാതി നൽകി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
أحدث أقدم
Kasaragod Today
Kasaragod Today