കാസർകോട് ജനറൽ ആശുപത്രിയിൽ പരാക്രമം കാട്ടിയ യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിന് പിന്നാലെ കാസർകോട് ജനൽ ആശുപത്രിയിൽ മാനസിക രോഗിയുടെ പരാക്രമം. എത്തിയത് നഗരത്തിൽ ഒരാളെ കുത്തിപ്പരിക്കൽപ്പിച്ച ശേഷം. പോലീസിന്റെ സമയോചിത ഇടപെടൽ വലിയ അക്രമം ഒഴിവായി. മുളിയാർ പൊവ്വൽ സ്വദേശി ഫാറൂഖ് (30)ആണ് ആശുപത്രിയിൽ പരാക്രമം കാണിച്ചത്. ലഹരിക്ക് അടിമയായതിനെ തുടർന്ന് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായ യുവാവാണ് ഇയാളെന്ന് പറയപ്പെടുന്നുവ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് മാർക്കറ്റിൽ വച്ച് യുവാവ് ഒരാളെ കുത്തി പരിക്കേൽപ്പിച്ചത്. മാർക്കറ്റിൽ തൊഴിലാളിയായ അബൂബക്കറിനെയാ(53)ണ് യാതൊരു പ്രകോപനവുമില്ലാതെ ഫാറൂഖ് ആക്രമിച്ചത്. പരിക്കേറ്റ അബൂബക്കറിന് ഉടൻതന്നെ പരിസരവാസികൾ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും അക്രമം നടത്താൻ ഉച്ചയോടെ ഫാറൂഖ് ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നുഒരാളെ കുത്തി പരിക്കേൽപ്പിച്ച വിവരമറിഞ്ഞ കാസർകോട് ടൗൺ സ്റ്റേഷൻ ഹൗസ് ഓഫീസർ പി അജിത് കുമാറിനെ നേതൃത്വത്തിലുള്ള പോലീസും ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിൽ അക്രമം നടത്താൻ ഒരുങ്ങിയ ഫാറൂഖിനെ പോലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും കയ്യേറ്റം നടത്താൻ ശ്രമിച്ചു. ആശുപത്രിയിലെ ജീവനക്കാരോടും യുവാവ് പരാക്രമം കാണിച്ചു. ഇതോടെ പോലീസ് ബലംപ്രയോഗിച്ചു യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിന്നീട് യുവാവിനെ വൈദ്യ പരിശോധനക്കായി ജനൽ ആശുപത്രിയിലെ മറ്റൊരു വാർഡിലേക്ക് മാറ്റി. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ മയക്കുമരുന്ന് ലഹരിക്ക് അടിമയായതിനെ തുടർന്ന് ചികിത്സയിലായ യുവാവ് രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ടൗണിൽ എത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗിച്ച ശേഷം അക്രമാസക്തനാവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മാർക്കറ്റിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച ശേഷം ജനൽ ആശുപത്രിയിലേക്ക് മാറ്റി വിവരം അറിഞ്ഞു ഒരു ഓട്ടോയിലാണ് ആശുപത്രിയിലേക്ക് ഇയാൾ തിരിച്ചത്
أحدث أقدم
Kasaragod Today
Kasaragod Today