ട്രെൻഡ് ഡിജറ്റൽ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

ചട്ടംഞ്ചാൽ ടൗണിലുള്ള പാദൂർ ബിൽഡിങ്ങിൽ ഒന്നാം നിലയിൽ അസീസ് ട്രെൻഡ്ന്റെ ട്രെൻഡ് ഫോട്ടോഗ്രഫി സ്റ്റുഡിയോ ആന്റ് റെക്കോർഡിങ്ങ് സ്റ്റുഡിയോ ഉദ്ഘാടനം അസീസിന്റെ മാതാപിതാക്കളായ മഹതി ഖദീജ ഹജ്ജുമ്മ, ശാഫി ഹാജി, എന്നിവർ ചേർന്ന് നിർവഹിച്ചു.

റെക്കോർഡിങ്ങ് സ്റ്റുഡിയൊ ജേഷ്ഠൻ ജമാലുദ്ദീൻ എം. എസും ഫോട്ടോഗ്രഫി സ്റ്റുഡിയോ സ്മാർട്ട്‌ ബോയ് മിസ്ബാഹും ഉദ്ഘാടനം ചെയ്തു. സഹോദരി ഭർത്താവ് ഹംസ ഫൈസി പ്രാർത്ഥന നടത്തി.
 പുതുതായി ആരംഭിച്ച ട്രെൻഡ് റെക്കോർഡിങ് സ്റ്റുഡിയോയിൽ 
താരാട്ട്, കാത്കുത്ത്, കല്ല്യാണം, സുന്നത്ത് തുടങ്ങി ആശംസ ഗാനങ്ങൾക്കും ബന്ധപ്പെടാവുന്നതാണ്. ട്രെൻഡിങ് മോഡൽ ഫ്രെയിംസ്, ഗിഫ്റ്റ്സ്, ക്രാഫ്റ്റ് വർക്ക് വെഡിങ് ഫ്ലവർ ഡെക്കറേഷൻ എന്നിവ ഇവിടത്തെ പ്രത്യേകതയാണ്.

വീഡീയോ ആന്റ് ഫോട്ടോ ഗ്രാഫി രംഗത്ത് ഇരുപത് വർഷത്തോളമായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അസീസ് ട്രെന്റ്. 

വെഡ്ഡിംഗ് ഫോട്ടോഗ്രാഫി, മറ്റു പ്രോഗ്രാമിലും, മറക്കാനാവാത്ത മുഹൂർത്തങ്ങളെ തന്റെ ക്യാമറയിലൂടെ ദൃശ്യ ചാരുതയോടെ ഒപ്പിയെടുത്ത് പിന്നീട് നമുക്ക് കാണുമ്പോൾ അവിസ്മരണീയമായ അനുഭൂതി ഒരുക്കി നൽകുന്ന കലാകാരനാണ് അസീസ് ട്രെൻഡ്.

മിതമായ നിരക്കും സൗമ്യമായ പെരുമാറ്റവും അസീസിന്റെ പ്രത്യേകതയാണ്.

ഉൽഘാടനത്തിലും അസീസ് തന്റെ വ്യത്യസ്തത കൊണ്ട് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റി.

 സെലിബ്രിറ്റികളെ കൊണ്ട് ഉദ്ഘാടന മാമാങ്കം കൊഴുപ്പിക്കുന്ന ഈ കാലത്ത് സ്വന്തം കുടുംബങ്ങളെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ച് സ്വന്തം സ്വപ്നങ്ങൾക്കൊപ്പം പ്രിയപ്പെട്ടവരെ ചേർത്ത് നിർത്തി വ്യത്യസ്ഥനായിരിക്കുകയാണ് അസീസ് ട്രെന്റ്.

ചടങ്ങിൽ പ്രശസ്ത വീഡിയോഗ്രാഫറുംu കണ്ടംബ്രദർസ് ഡയരക്ടറും നടനുമായ അഷ്റഫ് ബംബ്രാണി, പ്രശസ്ത ഗായകൻ യുസഫ് മേൽപറമ്പ, സിനിമ നടൻ അക്കു മേല്പറമ്പ, മുനീർ ഫ്ലാഷിന്റെ ഒലക്കടി ടീമും നിരവധി കലാകാരൻമാരും 
 ചട്ടംഞ്ചാലിലെ വ്യാപാരികളും, സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം നിരവധി പേർ ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.

സ്മാർട്ട് ബോയ് മിസ്ബാഹ് അസീസ് ആയിരുന്നു മേഡെറാറ്റർ.
أحدث أقدم
Kasaragod Today
Kasaragod Today