ബൈക്ക് തീവെച്ച് നശിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ

താമസ സ്ഥലത്തിന് മുന്നില്‍ വെച്ചിരുന്ന ബൈക്കിന് തീയിട്ട അയല്‍വാസി റിമാന്‍ഡില്‍. ഉദുമ എരോല്‍ പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിനയകുമാറിനെ (പ്രവീണ്‍ 45) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. എരോല്‍ പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അതിഥി തൊഴിലാളി മുഹമ്മദ് അഖ്‌ലാക് ഉപയോഗിച്ചിരുന്ന ബൈക്കിനാണ് തീയിട്ടത്. ഉദുമ പടിഞ്ഞാറുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. ഉടമ ദുബായിലേക്ക് പോയപ്പോള്‍ ഉദുമയില്‍ ബൈക്ക് നന്നാക്കുന്ന തൊഴില്‍ ചെയ്യുന്ന അഖ്‌ലാക്കിനെ ഈ വാഹനം ഏല്‍പ്പിച്ചിരുന്നു. ആ വാഹനമാണ് കത്തിച്ചത്. കര്‍ണാടക സ്വദേശിയായ പ്രവീണ്‍ വാഹനത്തിന് തീയിടുീ മുന്‍പ് വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഇതിന് പിന്നാലെ ഭാര്യ നാലാംവാതുക്കലിലെ കുടുംബവീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്നാണ് രാത്രിയില്‍ നിര്‍ത്തിയിട്ട വാഹനം കത്തിച്ചത്.
أحدث أقدم
Kasaragod Today
Kasaragod Today