ബദിയടുക്കയിൽ യുവാവ് കുത്തേറ്റുമരിച്ചു

ബദിയടുക്കയില്‍ ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവ-സുമതി ദമ്പതികളുടെ മകന്‍ സന്ദീപാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെര്‍ള കജംപാടിയിലെ പവന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച വൈകിട്ട് കജംപാടിയില്‍ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ്സന്ദീപിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച്ച രാവിലെ മരണപ്പെടുകയായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today