പള്ളിയിൽ കവർച്ച; ഇമാമിനെ കണ്ട് ഓടിയ മോഷ്ടാവിനെ പൊലീസ് പിടികൂടി

ഉദുമ ടൗണ്‍ ജുമാ മസ്ജിദില്‍ കവര്‍ച്ച. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെ പള്ളിയുടെ മുന്‍ ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് കടന്നയാള്‍ ഭണ്ഡാരത്തിലുണ്ടായിരുന്ന പണം കവരുകയായിരുന്നു. ശബ്ദം കേട്ട് പള്ളി ഇമാമും സഹായിയും പുറത്തിറങ്ങിയപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ കളനാട് ഇടുവങ്കാലിലെ ചായക്കടയില്‍ നിന്നും പിടികൂടി. കര്‍ണാടക സ്വദേശിയായ മൗലാനയാണ് മോഷ്ടാവ്.
أحدث أقدم
Kasaragod Today
Kasaragod Today