ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബോവിക്കാനം : ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.  മല്ലം കല്ലുകണ്ടത്തെ അഖില്‍ (22)ആണ് മരിച്ചത്. പൊവ്വല്‍-ബോവിക്കാനത്തെ എട്ടാംമൈലില്‍ ഇന്നലെ വൈകീട്ട് ഏഴോടെയാണ് അപകടം. മുളിയാറില്‍ സംഘടിപ്പിക്കുന്ന മഴപ്പൊലിമയുടെ സംഘാടക സമിതി യോഗത്തിന് പുത്യമൂലയില്‍ അഖില്‍ പോയിരുന്നു. കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രക്കിടെ ചെര്‍ക്കളയില്‍ നിന്ന് ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ചെങ്കള ഇകെ നായനാര്‍ സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സിപിഎം കല്ലു കണ്ടം ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ കല്ലുകണ്ടം യൂണിറ്റ് സെക്രട്ടറിയുമാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും എസ്എഫ്‌ഐ മുളിയാര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. അഖില്‍ നാട്ടക്കല്‍ ബജ കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. പരേതനായ  മാധവന്‍ നായരുടെയും ഉമയുടെയും  മകനാണ്. സഹോദരി:അനഘ(വിദ്യാര്‍ഥി,പൊവ്വല്‍ എല്‍ബിഎസ്എന്‍ജിനീയറിങ്കോളേജ്).
أحدث أقدم
Kasaragod Today
Kasaragod Today