മരം കടപുഴകി ദേഹത്ത് വീണ് 11 വയസുള്ള വിദ്യാര്‍ത്ഥിനി മരിച്ചു, നാട് കണ്ണീരിൽ

സ്‌ക്കൂളിന് സമീപത്തെ മരം കടപുഴകി ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പുത്തിഗെ അംഗഡിമൊഗര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആഇശത് മിന്‍ഹ(11)യാണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം യൂസഫ്-ഫാത്വിമത് സൈനബ് ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഓടിക്കൂടിയവര്‍ ഉടന്‍ മരം മുറിച്ചുനീക്കി വിദ്യാര്‍ത്ഥിനിയെ പുറത്തെടുത്ത് കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today