ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ആദൂര്‍: ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അഡൂര്‍ തിമ്മനഗുണ്ടിയിലെ ബാബു നായകിന്റെ ഭാര്യ പുഷ്പാവതി (62)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ റബറിന് ഉപയോഗിക്കുന്ന ആസിഡ് കഴിച്ചതിനെ തുടര്‍ന്ന് പുഷ്പാവതിയെ ബന്തടുക്ക ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 6 മണിയോടെയാണ് മരണം സംഭവിച്ചത്.
മക്കള്‍: ശിവരാമ, സതീശ, വിജയലക്ഷ്മി, പാര്‍വ്വതി, സരോജിനി, മമത. മരുമക്കള്‍: ഗോപാലകൃഷ്ണ, രാമചന്ദ്ര, ഗണേശ. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയിലേക്ക് മാറ്റി.
أحدث أقدم
Kasaragod Today
Kasaragod Today