പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 6 വര്‍ഷം തടവ് ശിക്ഷ

കാഞ്ഞങ്ങാട്: പത്തുവയസുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അമ്പതുകാരന് കോടതി 6 വര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചു.
കിനാനൂര്‍ കൊല്ലമ്പാടി ആനി തോട്ടത്തില്‍ ബിജു മാത്യു(50)വിനെയാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ശിക്ഷിച്ചത്. 2022 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ പരാതിയില്‍ ബിജു മാത്യുവിനെതിരെ പോക്‌സോ നിയമപ്രകാരം നീലേശ്വരം പൊലീസ് കേസെടുക്കുകയായിരുന്നു. അന്നത്തെ എസ്.ഐ പി. രാജീവാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് പബ്ലിക് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം. ഗംഗാധരന്‍ ഹാജരായി
أحدث أقدم
Kasaragod Today
Kasaragod Today