മേൽപറമ്പ് : തീവണ്ടിക്ക് നേരെ കല്ലേറ് പരിക്കേറ്റ യാത്രക്കാരനായ കൗമാരക്കാരന്റെ പരാതിയിൽ മേൽപറമ്പ് പോലീസ് കേസെടുത്തു. മടിക്കൈ ഏച്ചിക്കാനം സ്വദേശിയായ 17 കാരന്റെ പരാതിയിലാണ് കേസ്. രണ്ട് ദിവസം മുമ്പ് ചെന്നൈ- മംഗലാപുരം തീവണ്ടിയിൽ മംഗലാപുരത്തേക്ക് പോകുന്നതിനിടെ മേൽ പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് കല്ലേറുണ്ടായത്. തീവണ്ടിയിൽ മംഗലാപുരത്തേക്ക് പോകുകയായിരുന്ന 17 കാരന് പരിക്കേറ്റതിനെ തുടർന്നാണ് പരാതിയിൽ പോലീസ് കേസെടുത്തത്. തീവണ്ടിക്ക് നേരെ കല്ലേറ് ഉണ്ടായ സ്ഥലത്തെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്കേറ്റ സംഭവം, മേൽപറമ്പ് പോലീസ് കേസെടുത്തു
mynews
0