പഴക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപ്പന; ഒരാൾ കാസർകോട് പിടിയിൽ

കാസര്‍കോട്: എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് നഗരത്തിലെ ഫ്രൂട്ട്‌സ് വില്‍പ്പനക്കാരനെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. അണങ്കൂര്‍ മസ്താന്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന അര്‍ഷാദാ(32)ണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് കാസര്‍കോട് പൊലീസ് മാര്‍ക്കറ്റ് റോഡില്‍ വെച്ച് തന്ത്രപരമായി അര്‍ഷാദിനെ പിടികൂടിയത്. അഞ്ച് ഗ്രാം എം.ഡി.എം.എയാണ് അര്‍ഷാദില്‍ നിന്ന് കണ്ടെത്തിയത്. ഫ്രൂട്ട്‌സ് വില്‍പനയുടെ മറവില്‍ അര്‍ഷാദ് എം.ഡി.എം.എ വില്‍പ്പന നടത്തുന്നതായി പൊലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതിനിടയാണ് ഇന്നലെ രാത്രി പൊലീസ് വേഷം മാറിയെത്തി അര്‍ഷാദിനെ കുടുക്കിയത്. ആവശ്യക്കാര്‍ക്ക് ചില സ്ഥലങ്ങളിലെത്തിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തുകയാണ് അര്‍ഷാദിന്റെ രീതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today