കണ്ണൂരിൽ ബൈക്കിൽ ലോറിയിടിച്ച് കാസർകോട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂര്‍: ദേശീയപാത തളാപ്പില്‍ മിനി ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്തീഫ് (23) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്നു ബൈക്കിലെ യാത്രക്കാർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് പോവുകയായിരുന്ന മിനി ലോറി. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ കണ്ണൂരിലേക്ക് പുറപ്പെട്ടു. ചൗക്കി ബദര്‍ നഗര്‍ സ്വദേശി മുഹമ്മദിന്റെയും സഫിയയുടെയും മകനാണ് മനാഫ്. സഹോദരങ്ങള്‍: മശ്ഹൂദ്, മുനീര്‍ ഹാശിമി. ബദര്‍ നഗര്‍ സ്വദേശി റഫീഖിന്റെയും ജമീലയുടെയും മകനാണ് ലത്തീഫ്. വീടിന്റെ പണി നടക്കുന്നതിനാല്‍ ലത്തീഫിന്റെ കുടുംബം ഇപ്പോള്‍ ബെദ്രഡുക്കയിലാണ് താമസം. മൃതദേഹം ഉച്ചയ്ക്ക് 3.30ന് വീടുകളില്‍ എത്തിക്കും. തുടര്‍ന്ന് ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
أحدث أقدم
Kasaragod Today
Kasaragod Today