പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആലംപാടിയിലെ അഞ്ച് വയസുകാരന്‍ മരിച്ചു.
ആലംപാടിയിലെ അഷ്‌റഫ്-മൊഗ്രാല്‍പുത്തൂരിലെ ഫസീല ദമ്പതികളുടെ മകന്‍ ഹാഫിസ്(അഞ്ച്) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മംഗളൂരൂവിലെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഹാഫിള് ഇരട്ട സഹോദരനാണ്.
മൈലാട്ടി തൂവള്‍ പൂങ്കാലിലെ ഓട്ടോ ഡ്രൈവര്‍ വിജയന്‍-ബാലമണി ദമ്പതികളുടെ മകള്‍ നിവ്യ(24) കഴിഞ്ഞ ദിസം ന്യൂമോണിയ ബാധിച്ച് മരിച്ചിരുന്നു.
പനിബാധിച്ചുള്ള മരണങ്ങളും അധികരിച്ചതോടെ ജില്ല ഭീതിയിലാണ്.
പനി ബാധിച്ച് നിരവധി പേരാണ് ചികിത്സയിലുള്ളത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മാത്രം പ്രതിദിനം രണ്ടായിരത്തോളം പേരാണ് വിവിധ അസുഖങ്ങള്‍ ബാധിച്ച് എത്തുന്നത്.
أحدث أقدم
Kasaragod Today
Kasaragod Today