മുസ്ലിം ലീഗ്‌ നേതാവ് പെരുമ്പളയിലെ മൊയ്‌തീന്‍ ഹാജി നിര്യാതനായി

കാസര്‍കോട്‌: പെരുമ്പള മഹല്ലു ജമാഅത്ത്‌ ദീര്‍ഘകാലം ഭാരവാഹിയും മുസ്ലിം ലീഗ്‌ നേതാവുമായിരുന്ന പെരുമ്പളയിലെ മൊയ്‌തീന്‍ ഹാജി (84) അന്തരിച്ചു. വാര്‍ധക്യ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഏറെക്കാലം പെരുമ്പള മഹല്ലു ജമാഅത്ത്‌ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, മുസ്‌്‌ലിം ലീഗ്‌ വാര്‍ഡ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മത സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവസാന്നിധ്യമായിരുന്ന. പരേതരായ പെരുമ്പള മുഹമ്മദ്‌ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്‌. ഭാര്യ: നഫീസ മാളിക. മക്കള്‍: മഹമൂദ്‌, സുബൈര്‍, ഷാജഹാന്‍, റിയാസ്‌, റിഷാദ്‌ (എല്ലാവരും ദുബായ്‌), നസീറ. മരുമക്കള്‍: സൈനുദ്ദീന്‍ തുരുത്തി, സമീറ, റംല, നസീമ, നൗജാന, റഫ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ ഹാജി, നഫീസ, പരേതരായ അബ്ദുല്ല, ദൈനബി.
أحدث أقدم
Kasaragod Today
Kasaragod Today