കളനാട് നിയന്ത്രണം വിട്ട മീന്‍ ലോറി ക്ലബിലേക്ക് പാഞ്ഞുകയറി, ഒഴിവായത് വൻ ദുരന്തം

കാസര്‍കോട്: ഉദുമ കളനാട് നിയന്ത്രണം വിട്ട മീന്‍ ലോറി ക്ലബിലേക്ക് പാഞ്ഞുകയറി. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയടെ കളനാട് ആണ് അപകടം. കൊച്ചി മാര്‍ക്കറ്റില്‍ മീന്‍ ഇറക്കി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം തെറ്റി കളനാട് ഉമേശ് ക്ലബിലേക്ക് പാഞ്ഞുകയറിയത്. ലോറി ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു.
أحدث أقدم
Kasaragod Today
Kasaragod Today