ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്നു

പാക്കത്ത് വീണ്ടും ബൈക്കിലെത്തിയ കള്ളന്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല കവര്‍ന്നു. ആലിന്റെടിയിലെ സാവിത്രിയുടെ അഞ്ച് പവന്റെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ചരല്‍ക്കടവിലെ ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് മരണാനന്തര അടിയന്തിരത്തില്‍ പങ്കെടുക്കാനായി റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ പിന്നാലെയെത്തിയ ബൈക്ക് യാത്രികന്‍ പൊടുന്നനെ മാല പൊട്ടിച്ചെടുത്ത് പള്ളിക്കര ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. സ്ത്രീയുടെ വെപ്രാളവും നിലവിളിയും കണ്ട് കാര്യം ചോദിച്ചറിഞ്ഞ ഇതുവഴിയെത്തിയ ഓട്ടോറിക്ഷക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12-50 ഓടെയാണ് സംഭവം.
أحدث أقدم
Kasaragod Today
Kasaragod Today