മൂന്ന് മാസം മുമ്പ് വിവാഹിതനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: മൂന്ന് മാസം മുമ്പ് വിവാഹിതനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് ഇടവുങ്കാല്‍ മാണി ഹൗസില്‍ കീര്‍ത്തേശ് (36)ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് കാണാനില്ലായിരുന്നു. അതിനിടെയാണ് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് അഴിമുഖത്തിന് സമീപം മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ഇന്നലെ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണകാരണം വ്യക്തമല്ല. പരേതനായ സുരേന്ദ്രന്റെയും ജയന്തിയുടേയും മകനാണ്. ഭാര്യ: ഭവിത. സഹോദരി: ഭാരതി.
أحدث أقدم
Kasaragod Today
Kasaragod Today