യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പനയാലിൽ 21 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൂവൾ എക്കാൽ സ്വദേശി
കൃഷ്ണന്റെ മകൾ നീതു കൃഷ്ണ(21 ) ആണ് വീട്ടിനകത്ത് കെട്ടിതൂങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആണ് സംഭവം . ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും. മരണകാരണം വ്യക്തമല്ല. കൂട്ടപ്പുന്ന സ്വസ്തി ക്ലബ് ശിങ്കാരി മേള കലാകാരിയും ഡിവൈഎഫ്ഐ കൂട്ടപ്പുന്ന എക്സ്ക്യൂട്ടീവംഗവുമായിരുന്നു. ശ്രീലതയാണ് മാതാവ്. സഹോദരൻ: ജിതിൻ കൃഷ്ണ.
أحدث أقدم
Kasaragod Today
Kasaragod Today