യുവാവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ്‌ അറസ്റ്റില്‍

കാസര്‍കോട്‌: യുവാവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ്‌ അറസ്റ്റില്‍. ചെര്‍ക്കള, ബംബ്രാണി നഗറിലെ മൊയ്‌തീ (45)നെയാണ്‌ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്‌തത്. കാസര്‍കോട്ടെ ലോഡ്‌ജില്‍ വച്ച്‌ ആലക്കോട്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വിനീഷ്‌ കുമാറും സംഘവുമാണ്‌ അറസ്റ്റു ചെയ്‌തത്‌. അറസ്റ്റിലായ മൊയ്‌തീനെതിരെ വിദ്യാനഗര്‍, ബേക്കല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളതായി പൊലീസ്‌ പറഞ്ഞു. ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ അഷ്‌റഫിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ്‌  അറസ്റ്റ്‌. 
സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെയാണ്‌ കേസെടുത്തിരുന്നത്‌. എന്നാല്‍ അറസ്റ്റു ചെയ്‌തിരുന്നില്ല. ഇതേ തുടര്‍ന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഡി ഐ ജി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. കേസില്‍ എട്ടു പ്രതികളാണുള്ളത്‌. ഇവരില്‍ ആറുപേരെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today