കാസർകോട്ട് ഒളിവിൽ കഴിയുകയായിരുന്ന നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

മംഗളൂരു: നിരവധി കേസുകളില്‍ പ്രതിയായ മംഗളൂരു സ്വദേശി 14 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. മംഗളൂരു നഗരത്തിലെ ന്യൂ ചിത്ര ടാക്കീസിന് സമീപം താമസിക്കുന്ന രാജേഷ് (52) ആണ് അറസ്റ്റിലായത്.
മംഗളൂരു നോര്‍ത്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഓംദാസ്, എച്ച്‌സി മച്ചേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസര്‍കോട്ടുനിന്നാണ് രാജേഷിനെ പൊലീസ് പിടികൂടിയത്. രാജേഷ് കാസര്‍കോട്ട് ഒളിവിലാണെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രാജേഷിനെതിരെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
أحدث أقدم
Kasaragod Today
Kasaragod Today