കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി സ്ത്രീയടക്കം മൂന്നുപേരെ പോലീസ് പിടികൂടി

വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി സ്ത്രീയടക്കം മൂന്നുപേരെ വിദ്യാനഗര്‍ പൊലീസും എസ്.പിയുടെ സ്‌ക്വാഡും പിടികൂടി. മുട്ടത്തൊടി ക്യാമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഖമറുന്നിസ (42), കൂടെ താമസിക്കുന്ന പി.എ അഹമ്മദ് ഷരീഫ് (40), ചേരൂര്‍ മിഹ്‌റാജ് ഹൗസിലെ മുഹമ്മദ് ഇര്‍ഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ പി. പ്രമോദ്, എസ്.ഐമാരായ ബാബു, സുമേഷ് എന്നിവരുടേയും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പടുവടുക്കത്ത് നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്. കാര്‍ കസ്റ്റഡിയിലെടുത്തു.
3.99 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ സംഘത്തില്‍ നിന്ന് എം.ഡി.എം.എ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷരീഫിനെതിരെ ബേക്കല്‍ പൊലീസ് സ്റ്റേഷനിലും കേസുകളുണ്ടെന്നാണ് വിവരം. പ്രതികളെ കോടതിയില്‍ ഹാജരാക്കി
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
أحدث أقدم
Kasaragod Today
Kasaragod Today