വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 കാസർകോട്: ഭര്‍ത്താവും മകനും ജോലിക്കു പോയ സമയത്ത്‌ വീട്ടമ്മ വീട്ടിനകത്ത്‌ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബദിയഡുക്ക, ബാറടുക്കം അര്‍ത്തിപ്പള്ളയിലെ സുബ്രായ നായക്കിന്റെ ഭാര്യ ലക്ഷ്‌മി(61) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകുന്നേരമാണ്‌ സംഭവം. ജോലിക്കു പോയ ഭര്‍ത്താവ്‌ തിരിച്ചെത്തിയപ്പോഴാണ്‌ ലക്ഷ്‌മി വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടത്‌. ബദിയഡുക്ക പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബേള, വിഷ്‌ണുമൂര്‍ത്തി നഗറിലെ പരേതനായ ഐത്തപ്പ നായിക്‌ -പാര്‍വ്വതി ദമ്പതികളുടെ മകളാണ്‌ ലക്ഷ്‌മി. മക്കള്‍: ഗായത്രി, നയന കുമാര്‍(പെയിന്റര്‍) ബെനകശ്രീ, മരുമക്കള്‍: സിജിത്ത്‌, വിനയ, സഹോദരന്‍: മഹാലിംഗ നായിക്‌.


أحدث أقدم
Kasaragod Today
Kasaragod Today