എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ തൂങ്ങിമരിച്ചനിലയില്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേല്‍ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് സംശയം. മാലക്കല്ല് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് ബന്ധുക്കള്‍ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മക്കളുണ്ട്. മാലക്കല്ലിനടുത്ത് മലയോര മേഖലയില്‍ സജിയുടെ ഉടമസ്ഥതയില്‍ വസ്തുവുണ്ട്. ഈ കാരണം ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമ്പത്തിക ധനസഹായമായ അഞ്ച് ലക്ഷം രൂപ ഇദ്ദേഹത്തിന് നല്‍കിയിരുന്നില്ല. സജി മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി പറയപ്പെടുന്നു. സാമ്പത്തിക ബാധ്യത കൂടി ശക്തമായതിനെ തുടര്‍ന്ന് ജീവനൊടുക്കിയതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
أحدث أقدم
Kasaragod Today
Kasaragod Today