പതിനഞ്ചുകാരിയെ കൂട്ട ബലാൽസംഗം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

 കാസർകോട് : കാസർകോട് ബേഡകത്ത് പതിനഞ്ചുകാരിയായ പത്താം ക്ളാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കുണ്ടൂച്ചിയിലെ സത്യ (40) നെയാണ്‌ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്‌തത്‌. ഇയാളെ കോടതി രണ്ടാഴ്‌ചത്തേയ്‌ക്കു റിമാന്റു ചെയ്‌തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു നേരത്തെ ബേഡകം പൊലീസ്‌ പതിനഞ്ചു കേസുകളാണ്‌ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌. ഇതില്‍ ആറു കേസുകളില്‍ പട്ടികജാതി-വര്‍ഗ്ഗ നിയമം ചുമത്തിയതിനാലാണ്‌ എസ്‌.എം.എസിനു കൈമാറിയത്‌. കേസുകളിലെ മറ്റു പ്രതികള്‍ക്കായി പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. പെൺകുട്ടിയെ അടുത്ത ബന്ധുക്കളും പരിചയക്കാരുമടക്കുള്ളവരുമാണ് പലയിടത്ത് വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയത്. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. പ്രതികളിൽ അച്ഛനും മകനും അടക്കം ഉണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today