തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭര്‍തൃമതിയെ നിരവധി തവണ ബലാല്‍സംഗം ചെയ്‌തതായി പരാതി

 കാസര്‍കോട്‌: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭര്‍തൃമതിയെ നിരവധി തവണ ബലാല്‍സംഗം ചെയ്‌തതായി പരാതി. പീഡനം സഹിക്കാന്‍ കഴിയാതെ യുവതി നല്‍കിയ പരാതിയില്‍ കാസര്‍കോട്‌ വനിതാ പൊലീസ്‌ കേസെടുത്തു. ചാല ഫിറോസ്‌ എന്നയാള്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. ഇതേ തുടര്‍ന്ന്‌ പ്രതി ഒളിവില്‍ പോയി.വിദ്യാനഗര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 31 കാരിയായ ഭര്‍തൃമതിയാണ്‌ പീഡനത്തിനു ഇരയായത്‌.

2019ല്‍ ആണ്‌ ആദ്യത്തെ സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അതിനുശേഷം നിരവധി തവണ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും ഏറ്റവും ഒടുവില്‍ 2022 സെപ്‌തംബര്‍ എട്ടിനാണ്‌ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറഞ്ഞു. പിന്നീടും ഭീഷണി തുടര്‍ന്നതിനെ തുടര്‍ന്നാണ്‌ യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നു പറയുന്നു.

ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ച


ു.

أحدث أقدم
Kasaragod Today
Kasaragod Today