കാസർകോട് പൈപ്പ് ഇടാന്‍ കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

 കാസര്‍കോട്: പൈപ്പ് ഇടാന്‍ കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. കാസര്‍കോട് മാര്‍ക്കറ്റ് റോഡിന് സമീപമാണ് അപകടം. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പൈപ്പ് ലൈനിടാന്‍ കുഴിയെടുക്കുന്നതിനിടെ സമീപത്തെ മതില്‍ ഇടിഞ്ഞ് വീണ് അടിയില്‍പെട്ടാണ് ഇരുവരും മരിച്ചത്. കര്‍ണാടക ചിക്കമംഗളൂരുവിലെ ബാസയ്യ (40), കര്‍ണാടക കൊപ്പല്‍ സ്വദേശി ലക്ഷ്മപ്പ (43) എന്നിവരാണ് മരിച്ചത്. സമീപവാസികള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് സി.ഐ പി. അജിത് കുമാറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


أحدث أقدم
Kasaragod Today
Kasaragod Today