ഉംറ തീര്‍ത്ഥാടനത്തിനിടെ മധൂര്‍ സ്വദേശി മക്കയില്‍ മരിച്ചു.

 കാസര്‍കോട്: ഉംറ തീര്‍ത്ഥാടനത്തിനിടെ കാസര്‍കോട് മധൂര്‍ സ്വദേശി മക്കയില്‍ മരിച്ചു. മധൂരിലെ മുഹമ്മദ് (66) ആണ് മരിച്ചത്. മുഹമ്മദിന്റെ ഭാര്യയും സഹോദരിമാരുമടങ്ങുന്ന പത്തോളം പേരടങ്ങുന്ന സംഘം ശനിയാഴ്ചയാണ് ഉംറക്ക് പുറപ്പെട്ടത്. ഉംറ ചടങ്ങിനിടെ ഇന്നലെ മുഹമ്മദ് മരണപ്പെടുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. നേരത്തെ ദീര്‍ഘകാലം പ്രവാസിയായിരുന്നു മുഹമ്മദ്. പരേതരായ ഹസന്‍കുട്ടിയുടേയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: കലന്തര്‍ഷാഫര്‍, സഫ്രാസ്, സയാഫ്. മരുമകള്‍: ഫാത്തിമത്ത് ഷാമ. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, അബ്ദുല്‍റഹ്‌മാന്‍, ജമീല, സുഹ്‌റ, സുബൈദ.


أحدث أقدم
Kasaragod Today
Kasaragod Today