പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂടുതൽ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കി, അച്ഛനും മകനും പ്രതികൾ

 കാസർകോട് : ബേഡകത്ത് പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂടുതൽ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഓരോ ദിവസം കഴിയുംതോറും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.പെൺകുട്ടിയുടെ പരാതിയില്‍ ബേഡകം പൊലീസ്‌ നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തു. ഇതോടെ ക്രൂരമായ പീഡന കേസിൽ ബേഡകം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം പതിനഞ്ചായി. ഒടുവിൽ രജിസ്ട്രർ ചെയ്ത രണ്ട് കേസുകളിൽ യഥാക്രമം അച്ഛനും മകനും പ്രതികളാണ്. പത്താം ക്ളാസ് വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയാണ്‌ പീഡനത്തിനു ഇരയായത്‌. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ്‌ പീഡന വിവരം പുറത്തായത്‌. തുടക്കത്തിൽ ഒരു കേസ്‌ രജിസ്റ്റര്‍ ചെയ്‌ത പൊലീസ്‌ അന്വേഷണം നടക്കുന്നതിനിടയില്‍ ആറു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെയെല്ലാം അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏഴു പോക്‌ സോ കേസുകൾ കൂടെ രജിസ്റ്റര്‍ ചെയ്‌തത്‌. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടും തുടക്കത്തിൽ പരാതി വരാതിരിക്കാൻ ഒതുക്കി തീർക്കാൻ ശ്രമം നടന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today