എംഡിഎംയുമായി കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ കൊച്ചി സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു


 കൊച്ചി: കളമശേരിയില്‍ എംഡിഎംയുമായി കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ കൊച്ചി സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ.അക്ബറിന്‍റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വഡും കളമശേരി പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.കാസര്‍ഗോഡ് റഹില മൻസിലില്‍ മുഹമ്മദ് ഹുസൈൻ (26) നെയാണ് 9.33 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കലൂരില്‍ 2022 ല്‍ നടന്ന കൊലപാതക കേസിലെ നാലാം പ്രതികൂടിയാണ് പിടിയിലായ മുഹമ്മദ് ഹുസൈൻ.

أحدث أقدم
Kasaragod Today
Kasaragod Today