സെപ്റ്റിക് ടാങ്കിനായി കുഴിയെടുക്കുന്നതിനിടയില്‍ കല്ലും മണ്ണും ഇടിഞ്ഞു വീണു കല്ലുകെട്ട് മേസ്തിരി മരിച്ചു

 കാസർകോട്: സെപ്റ്റിക് ടാങ്കിനായി കുഴിയെടുക്കുന്നതിനിടയില്‍ കല്ലും മണ്ണും ഇടിഞ്ഞു വീണു കല്ലുകെട്ട് മേസ്തിരി മരിച്ചു. തമിഴ്‌നാട്, സേലം കള്ളക്കുറിച്ചി, തണ്ടലെയിലെ അയ്യനാര്‍ (63)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ഉളിയത്തടുക്ക, ബിലാല്‍ നഗറിലെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം. ഉടന്‍ കുഴിയില്‍ നിന്നു മുകളില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു അയ്യനാര്‍ താമസിച്ചിരുന്നത്. വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഭാര്യ: ലക്ഷ്മി. മക്കള്‍: അരുണ്‍ദാസ്, അരുള്‍പ്രകാശ്, അരുള്‍മണി. സഹോദരങ്ങള്‍: പാണ്ഡ്യന്‍, പാര്‍വ്വതി, ഇന്ദിര, തമിഴരശി.മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയ


ി

أحدث أقدم
Kasaragod Today
Kasaragod Today