ബെദിര സ്വദേശിക്ക് ആരോഗ്യ മേഖലയില്‍ ദേശീയ പുരസ്‌കാരം

 കാസര്‍കോട്: കാസര്‍കോട് സ്വദേശിക്ക് ആരോഗ്യ മേഖലയില്‍ ദേശീയ പുരസ്‌കാരം. ബെദിര സ്വദേശിയായ മഹ്‌സൂം ലൈസ് ആണ് ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് വെല്‍നെസിന്റെ യങ് ഹെല്‍ത്ത് കെയര്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായത്. രണ്ടു വര്‍ഷമായി ബീഹാര്‍ നവാഡയിലെ സുദര്‍ശന്‍ നേത്രാലയില്‍ ഒപ്‌റ്റോമെട്രിസ്റ്റ് ആയി ജോലി ചെയ്ത് വരികയാണ് മഹ്‌സൂം. നിര്‍ധരരായ രോഗികളുടെ പരിചരണം മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിന് പരിഗണിച്ചത്. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സ്‌കാനിയ ബെദിരയുടെയും ജാസ്മിന്‍ കുന്നിലിന്റെയും മകനാണ്. ഖത്തറില്‍ പെട്രോളിയം എഞ്ചിനീയറായ ജെറി ഏക സഹോദരനാണ്. ഈ മാസം 25ന് ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂവില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് കൈമാറും.


أحدث أقدم
Kasaragod Today
Kasaragod Today