കാറിടിച്ച്‌ സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


കാസര്‍കോട്: കാറിടിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബോവിക്കാനം മല്ലം റോഡിലാണ് സംഭവം. മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.


വൈകിട്ട് സ്കൂള്‍ വിട്ട് നടന്നുവരുന്നതിനിടെയായിരുന്നു അപകടം. 


ഇരിയണ്ണി ഹയര്‍സെക്കൻഡറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാകുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

أحدث أقدم
Kasaragod Today
Kasaragod Today