കഞ്ചാവുമായി യുവാവ് കാസർകോട് പൊലീസിന്റെ പിടിയിൽ

 കാസര്‍കോട്: നഗരത്തില്‍ വെച്ച് കാല്‍കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ ബാര ചോയിച്ചിങ്കല്‍ പള്ളിക്ക് സമീപത്തെ മാങ്ങാട് ഹൗസില്‍ എം. മുഹമ്മദ് ആഷിദ് (26) ആണ് അറസ്റ്റിലായത്. കാസര്‍കോട് എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബിന് സമീപം ചന്ദ്രഗിരി റോഡില്‍ നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് പിടിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ആഷിദിനെ സംശയത്തെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന പൊതി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, ജിജിന്‍കുമാര്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. ആഷിദിനെതിരെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today