കാവുപള്ളത്ത് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവര്‍ന്നു രക്ഷപ്പെട്ടു

 സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവര്‍ന്നു രക്ഷപ്പെട്ടു. തെക്കീല്‍ സ്വദേശി ഗോപിയുടെ ഭാര്യ ഇ ഉമാവതി(53)യുടെ കഴുത്തില്‍ നിന്നുമാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് അരലക്ഷം രൂപ വില വരുന്ന മാല കവര്‍ന്നത്. കാവുപള്ളം ഉക്കരംപാടി ക്വാട്ടേര്‍സ് റോഡിന് സമീപം വെച്ചാണ് സംഭവം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. സ്‌കൂട്ടറിലെത്തിയ ഒരു സംഘത്തെ കുറിച്ച് സമൂഹമാധ്യമം വഴി പൊലീസ് തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആ സംഘമായിരിക്കാം വീട്ടമ്മയുടെ മാല കവര്‍ന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today