നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു

 കാസര്‍കോട്: നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു. ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍ ആസാദ് നഗറിലെ ഷുഹൈബ് (27) മീപ്പുഗിരി കാള്യങ്കോട് എ.ദാവൂദ് (25) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 9ന് നുള്ളിപ്പാടിയിലെ ബെന്‍സ് ഓട്ടോമൊബൈല്‍ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മന്നിപ്പാടി സ്വദേശി മധുവിന്റെ ഉടമസ്ഥതയിലുള്ള 70,000 രൂപ വിലവരുന്ന ജൂപ്പിറ്റര്‍ സ്‌കൂട്ടറാണ് കവര്‍ന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. തുടര്‍ന്നാണു പ്രതികളിലേക്ക് എത്തിയത്. കവര്‍ച്ച ചെയ്തത ഇരുചക്രവാഹനം പൊളിച്ചുവില്‍ക്കുന്ന സംഘത്തിനു കൈമാറുകയായിരുന്നു ഇവരുടെ പദ്ധതിയെന്നും എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള മാര്‍ഗമായിട്ടാണ് കവര്‍ച്ച തിരഞ്ഞെടുത്തെന്നാണു പ്രതികളുടെ മൊഴി എന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കു വേറെ കേസുകള്‍ ഉണ്ടായെന്നു പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു. സിഐയെ കൂടാതെ എസ്‌ഐമാരായ പി.പി അഖില്‍, പി.അനൂബ്, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ കെ. സതീശന്‍, കെ.ടി.അനില്‍, രതീഷ്, ഗുരുരാജ്, അജയ് വില്‍സന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today