കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കാസര്‍കോട് വിജിലന്‍സ് കയ്യോടെ പിടികൂടി

 കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്പി വി ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പിടികൂടി. അഡൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാറഡുക്ക കര്‍മ്മംതൊടി സ്വദേശി കെ.നാരായണയെ( 47)ആണ് കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ആദൂര്‍ ആലന്തടുക്ക ഹൗസില്‍ പി.മേശന്റെ പരാതിയിലാണ് നാരായണയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പരാതിക്കാരന്റെ അമ്മയുടെ ഇളയമ്മയുടെ മകള്‍ ജാനകിക്ക് ജന്‍മി കുടിയായ്മയായി 100 വര്‍ഷം മുമ്പ് കിട്ടിയ 54 സെന്റ് ഭൂമിക്ക് പട്ടയത്തിനായി ലാന്‍ഡ് ട്രിബൂണില്‍ അപേക്ഷിച്ചിരുന്നു. അപേക്ഷ പരിശോധിച്ചു എസ്എം പ്രപ്പോസല്‍ നല്‍കുന്നതിന് അടൂര്‍ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. ഈ സ്ഥലം പരിശോധിച്ച് പ്രപ്പോസല്‍ നല്‍കുന്നതിനാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നാരായണന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.


أحدث أقدم
Kasaragod Today
Kasaragod Today