സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി. എം.എ.യുമായി രണ്ടു യുവാക്കൾ വിദ്യാനഗർ പോലീസിന്റെ പിടിയിൽ

 കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് ഗ്രാം എം.ഡി. എം.എ.യുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. മധുര്‍ ഹിദായത്ത് നഗര്‍ സ്വദേശി അടുക്കത്ത ഹൗസില്‍ ഉമ്മര്‍ (46), ഇസത്ത് നഗര്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (37) എന്നിവരാണ് വിദ്യാഗനഗര്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ മധുര്‍ ഹിദായത്ത് നഗറില്‍ വച്ചാണ് പോലീസ് ഇവരെ മയക്കുമരുന്നുമായി പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിസരത്തെ പരിശോധന. മയക്കുമരുന്ന് കടത്ത് സംഘത്തി ലെ പ്രധാനികളാണ് പൊലീസ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ വെച്ച് ആഫ്രിക്കന്‍ സ്വദേശിയായ യുവാവാണ് എം.ഡി.എം.എ. കൈമാറിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. വിദ്യാനഗര്‍ എസ്.ഐ.മാരായ വി.വി. ശ്രീജേഷ്, ഇ. ഉമേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വൈ.ബൈജു, ഹരിലാല്‍, കൃഷ്ണനുണ്ണി, ഹോംഗാര്‍ഡ് റോബര്‍ട്ട് ജോസഫ്, ഡ്രൈവര്‍ സുമേഷ് തുടങ്ങിയവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്


.

أحدث أقدم
Kasaragod Today
Kasaragod Today