കാർ വാഷിംഗ് സ്ഥാപന ഉടമയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 കാർ വാഷിംഗ് സ്ഥാപന ഉടമയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കാർ വാഷിംഗ് സ്ഥാപന ഉടമയായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ ടൗണില്‍ അടുത്തിടെ ആരംഭിച്ച കാര്‍ വാഷിംഗ് ആന്റ് സിറാമിക്സ് കോട്ടിംഗ് സ്ഥാപന ഉടമയായ കീര്‍ത്തന്‍ (27) ആണ് മരിച്ചത്. മുള്ളേരിയ ബെള്ളൂറടുക്കയിലെ പരേതനായ ശ്രീധര-കുസുമ ദമ്പതികളുടെ മകനാണ്. ഇന്നലെ ഉച്ചയോടെ സഹോദരനായ കിരണാണ് കീര്‍ത്തനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആദൂര്‍ പൊലീസ് കേസെടുത്തു.


أحدث أقدم
Kasaragod Today
Kasaragod Today