മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമം; യുവതി നല്‍കിയ പരാതിയിൽ ഭര്‍ത്താവിനും മാതാവിനും സഹോദരിക്കും എതിരെ പൊലീസ് കേസെടുത്തു

 ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമം. യുവതി നല്‍കിയ പരാതിയിന്മേല്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കും എതിരെ പൊലീസ് കേസെടുത്തു.

പൈവളിഗെ, മണ്ടേക്കാപ്പ്, കൂടാല്‍മേര്‍ക്കളയിലെ ഉനൈറ(22) നല്‍കിയ പരാതി പ്രകാരം ഭര്‍ത്താവ് അബ്ദുല്‍ മിര്‍ഷാദ്, മാതാവ് സൈനബ, സഹോദരി റാഷിദ എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

2020 ഒക്ടോബര്‍ 30ന് ആണ് ഉനൈറയും അബ്ദുല്‍ മിര്‍ഷാദും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണസമയത്ത് 20പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു. കല്യാണം കഴിഞ്ഞ് എട്ടു മാസത്തിന് ശേഷം അബ്ദുല്‍ മിര്‍ഷാദ് ഗള്‍ഫിലേക്ക് പോയി. 10 മാസത്തിന് ശേഷം തിരിച്ചെത്തി. അതിന് ശേഷം പല തവണകളായി തന്റെ സ്വര്‍ണ്ണം വാങ്ങിക്കുകയും പിന്നീട് തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞു. പിന്നീട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുവെങ്കിലും ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് തന്നെ മുത്തലാഖ് ചൊല്ലിയതായി പറഞ്ഞ് വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചതെന്നും ഉനൈറ നല്‍കിയ പരാതിയില്‍ പറഞ്ഞ


ു.

أحدث أقدم
Kasaragod Today
Kasaragod Today